Labels

Sunday 29 May 2011

ചില കൂട് മാറ്റങ്ങള്‍ ഇങ്ങനെയുമാവം

അവള്‍ എന്റെ കൂട്ടുകാരി
വാനോളം സ്വപ്‌നങ്ങള്‍ നെയ്തവള്‍ 
പുസ്തകങ്ങളെ പ്രനയിച്ചവല്‍ 
ഏറെ  ചിന്തിച്ചവള്‍
പൂമ്പാറ്റകളെ  നെഞ്ചില്‍ ഏറ്റിയവള്‍ 


കരി പുരണ്ട കലങ്ങളെയും
പുക നിറഞ്ഞ അടുക്കളയെയും
എരിഞ്ഞു തീര്‍ന്ന വിറകിനെയും
കവിതകളില്‍ കുറുക്കി കുരുക്കിയവള്‍
മഷി തീര്‍ന്ന പേനയെ ഓര്‍ത്തു നെടുവീര്പിട്ടവള്‍


അവള്‍ എന്റെ കൂട്ടുകാരി 
കഴിഞ്ഞ മാസം കല്യാണം ,
പതിനാറാം തിയതി രാവിലെ
ഞാന്‍ പങ്കെടുത്തില്ല -മനസ്സാ മംഗളങ്ങള്‍ നേര്‍ന്നു .
കര്‍മം ശുഭം , സദ്യ കെങ്കേമം,
പോയവര്‍ പറഞ്ഞു

ഇന്നലെ ഞാനവളെ മൊബൈലില്‍ വിളിച്ചിരുന്നു ,
നിനയാതെ വീണുകിട്ടിയ ഉച്ചമയക്കതിന്നൊരു -
പത്തു  മിനിട്ട് കവര്‍ന്നു
സ്നേഹം പകര്‍ന്നു
"സുഖമായിരിക്കുന്നോ ?"
മറുപടി , "എടോ..ഇതൊക്കെയങ്ങു ശീലിക്കുക തന്നെ ,
എല്ലാം മറന്നു ആസ്വദിക്കുക തന്നെ!"


6 comments:

Anoop said...

aaswadikka ennu parayumbol, athu sukhatheyano dukhatheyano ? sukhamayalum dukhamayalum, athu oru sheelamayal aaswadikkanavumo ?

kavi said...
This comment has been removed by the author.
kavi said...

i think it is the most weird irony of life sometimes...

Anoop said...

still, it wasn't the answer. what did you type the first time ?

kavi said...

aaswadikkunathu jeevithatheyaanu....athil sughavum dukhavum ina chernalle ethooo?

Anoop said...

subject to state of the mind...